കൊച്ചി: ലുലു അടക്കമുള്ള ഷോപ്പിംഗ് മാളുകളില്‍ ഉപഭോക്താക്കളില്‍നിന്നു പാര്‍ക്കിംഗ് ഫീസ് പിരിക്കണോ വേണ്ടയോയെന്ന് ഉടമയ്ക്കു തീരുമാനിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു.
പാര്‍ക്കിംഗ് മേഖലയില്‍നിന്ന് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്നും ജസ്റ്റീസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ലുലു മാളില്‍ ഉപഭോക്താക്കളില്‍നിന്നു പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതു നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു ബോസ്കോ കളമശേരി നല്കിയ അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.